sreedevamangalam
എസ്.എൻ.ഡി.പി ശ്രീദേവമംഗലം ശാഖയിൽ നടന്ന വാർഷിക സമ്മേളനം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: എസ്.എൻ.ഡി.പി ശ്രീദേവമംഗലം ശാഖയിൽ വാർഷിക സമ്മേളനവും ബാലജനയോഗം കലോത്സവവും നടത്തി. നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിശ്വംഭരൻ തറയിൽ അദ്ധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച് ശാഖാ മെമ്പർമാരുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം, നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ ധനസഹായം, ഗുരുദേവ പ്രാർത്ഥന ആലാപന മത്സരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. യൂണിയൻ ഭാരവാഹികളായ സുധീപ് മാസ്റ്റർ, മോഹനൻ കണ്ണംപുള്ളി, ബാലജനയോഗം കോ- ഓർഡിനേറ്റർ പ്രകാശ് കടവിൽ, നരേന്ദ്രൻ തയ്യിൽ, ജയന്തൻ പുത്തൂർ, ബൈജു ചന്ദ്രൻ നെല്ലിക്കത്തറ, സുഗതൻ കണ്ടങ്ങത്ത്, സത്യൻ കുറൂട്ടിപറമ്പിൽ, ബിന്ദു മനോജ്, രാജി ശ്രീധരൻ എന്നിവർ സംസാരിച്ചു.