കർഷകത്തൊഴിലാളി ഫെഡറേഷൻ പുതുക്കാട് മണ്ഡലം സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ആമ്പല്ലൂർ: കർഷകത്തൊഴിലാളികൾക്ക് എട്ട് വർഷത്തോളമായി വിതരണം ചെയ്യാതെ കുടിശ്ശികയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും വിവാഹസഹായം, മരണം, വിദ്യാഭ്യസം, ചികിത്സ ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ ഇരട്ടിയായി വർദ്ധിപ്പിക്കണമെന്നും കേരള കർഷക തൊഴിലാളി ഫെഡറേഷൻ പുതുക്കാട് മണ്ഡലം സമ്മേളനം സംസ്ഥാന സർക്കാരിനോടും ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗമായ കർഷകത്തൊഴിലാളികൾക്ക് വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കിയത് ഇടതു സർക്കാരാണെന്നും തുടർന്നും കർഷകത്തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കെ. സത്യവ്രതൻ, സുനന്ദ ശശി എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. കെ.എസ്. തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.സി. മുകുന്ദൻ, വി.എസ്. പ്രിൻസ്, പി.കെ. ശേഖരൻ, കെ.എം. ചന്ദ്രൻ, സി.യു. പ്രിയൻ, രജനി കരുണാകരൻ
ജയന്തി സുരേന്ദ്രൻ, ടി.കെ. ഗോപി, വി.കെ. വിനീഷ്, കെ.വി. മണിലാൽ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ. സത്യവ്രതൻ (പ്രസിഡന്റ്), പി.എം. നിക്‌സൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.