ചാലക്കുടി: പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിൽ പിടിയാനയുടെ മരണം സ്വാഭാവികമെന്നാണ് പ്രാഥമിക വിവരം. എങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സംഭവിച്ച ഇടിമിന്നൽ മരണകാരണമായിട്ടുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പി.സി.കെയുടെ ഫെൻസിംഗ്് വർഷങ്ങളായി പ്രവർത്തനരഹിതമായതിനാൽ അത്തരം വൈദ്യുതാഘാതത്തിന് സാദ്ധ്യതയില്ല. സംശയത്തിന് ഇടയില്ല. അതിരപ്പിള്ളി പതിനഞ്ചാം ബ്ലോക്കിലെ വെറ്റിലപ്പാറ റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പതിനൊന്നു വയസുള്ള ആനയുടെ ജഡം തോട്ടത്തിൽത്തന്നെ മറവു ചെയ്തു.