drug

കൊടുങ്ങല്ലൂർ: തിരുവള്ളൂർ തിയേറ്റേഴ്സ് ലൈബ്രറി അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്നീ മുദ്രവാക്യമുയർത്തി ലഹരി വിരുദ്ധ പ്രചാരണ ജാഥ നടത്തി. തിരുവള്ളൂർ മാടവന പ്രദേശത്ത് നടത്തിയ ജാഥയിൽ 200ലധികം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. വാർഡ് മെമ്പർമരായ കെ.എസ്. രാജീവൻ, പ്രഥമ കുമാർ, ഉണ്ണി പിക്കാസോ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഡോ. കെ.പി. സുമേധൻ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥ് ലഹരി വിരുദ്ധ സന്ദേശം നൽകി. തിയേറ്റേഴ്സ് പ്രസിഡന്റ് സലിൻ, പി.എസ്. ശൈലേഷ്, കെ.വി. ഷാജു, കെ.വി. അജിത, കെ.വി. മുരളീധരൻ എന്നിവർ നേതൃത്വം നൽകി.