commitee

കൊടുങ്ങല്ലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ 25ന് സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന ധർണ വിജയിപ്പിക്കുന്നതിന് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘാടക സമിതി രൂപീകരിച്ചു. കാലങ്ങളായി സർക്കാരിന്റെ യാതൊരു സഹായങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കാത്ത ഈ അസംഘടിത തൊഴിലാളി വിഭാഗത്തിന് അർഹമായ പരിഗണനയും ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ നടത്തുന്നത്. ധർണയിൽ പരമാവധി ആളുകളെ മണ്ഡലത്തിൽ നിന്നും പങ്കെടുപ്പിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് മൊയ്തീൻ എടച്ചാൽ, സെക്രട്ടറി കെ.ജി. സനീഷ് എന്നിവർ അറിയിച്ചു.