vi
കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം വിഷഹാരിണി പുരസ്‌കാരം ക്ഷേത്രം ട്രസ്റ്റിയായിരുന്ന അന്തരിച്ച യു.എസ്. നാരായണന്റെ കുടുംബത്തിന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നൽകുന്നു.

ചേർപ്പ്: കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം വിഷഹാരിണി പുരസ്‌കാരം ക്ഷേത്രം ട്രസ്റ്റിയായിരുന്ന അന്തരിച്ച യു.എസ്. നാരായണന്റെ കുടുംബാഗങ്ങൾക്ക് മരണാനന്തര ബഹുമതിയായി മന്ത്രി കെ. രാധാകൃഷ്ണൻ സമർപ്പിച്ചു. നാരായണന്റെ മക്കളായ മിഹിര, മിത്രവിന്ദ, മൻഹർ സൂര്യ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ക്ഷേത്രം തന്ത്രി കരോളിൽ എളമണ്ണ് ആര്യൻ നമ്പൂതിരി ദീപ ജ്വലനം നടത്തി. ക്ഷേത്ര സേവാ സമിതി സെക്രട്ടറി എം. നാരായണൻ അദ്ധ്യക്ഷനായി. യു.എൻ.എസ് സ്മാരക വിദ്യാഭ്യാസ അവാർഡുകൾ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിതിയായി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, കഥാകൃത്ത് അഷ്ടമൂർത്തി, ശങ്കരനാരായണൻ, ജ്യോതിർമയി, ശ്രുതി ശരണ്യം, കെ. രാജൻ മാസ്റ്റർ, സി. മുരാരി എന്നിവർ പ്രസംഗിച്ചു.