ചിറക്കൽ: ഇഞ്ചമുടി കുടുംബാരോഗ്യ കേന്ദ്രം നിർമ്മാണോദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ എന്നിവർ മുഖ്യാതിഥികളായി. പൊതുമരാമത്ത് എക്‌സി. എൻജിനിയർ പി.വി. ബിജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ബി. മായ, പി.കെ. ഓമന, പി.എസ്. നജീബ്, ഗിരിജൻ പൈനാട്ട്, ഷീബ ഫ്രാൻസിസ്, രമ്യ മാടക്കാവിൽ, അമ്പിളി സുനിൽ, എം.വി. റോഷ് എന്നിവർ പ്രസംഗിച്ചു.