ചേർപ്പ്: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി അവിണിശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് വികസന സമിതിയും വൈദ്യരത്‌നം ഔഷധശാല ഒല്ലൂർ ശാഖയും ചേർന്ന് നടത്തിയ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഹരി സി. നരേന്ദ്രൻ, അംഗങ്ങളായ കെ.എ. പ്രദീപ്, വി.ഐ. ജോൺസൺ, വി.ജി. വനജകുമാരി, റോസ് ലിജോയ്, കെ. ശശിധരൻ മാസ്റ്റർ, നിത്യ ജയരാജൻ, ധന്യ സുധീർ, ശ്രീജിത്ത് ഉണ്ണി എന്നിവർ പ്രസംഗിച്ചു.