1
തൃ​ശൂ​ർ​ ​ഡി.​സി.​സി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​യു​ഡി​എ​ഫ് ​നേ​തൃ​യോ​ഗ​വും യു.​ഡി.​എ​ഫ് ​ചെ​യ​ർ​മാ​ൻ​ ​എം​.പി​ ​വി​ൻ​സെ​ന്റി​നു​ള്ള​ ​സ്വീ​ക​ര​ണ​വും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: കണ്ണൂർ വി.സിയെ ക്രമവിരുദ്ധമായി നിയോഗിക്കാൻ ഗവർണറുമായി സന്ധി ചെയ്ത പിണറായി വിജയൻ ഇപ്പോൾ കാണിക്കുന്ന സംഘപരിവാർ വിരുദ്ധത താത്കാലികമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉന്നത വിദ്യാഭ്യാസ മേഖല ഇടതുപക്ഷം പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന യു.ഡി.എഫ് ആരോപണം ശരിവയ്ക്കുന്നതാണ് സാങ്കേതിക സർവകലാശാലാ വി.സി വിഷയത്തിലെ സുപ്രീം കോടതി വിധി.

ക്രമ വിരുദ്ധമായി നിയോഗിച്ച വി.സിമാർ രാജി വയ്ക്കണമെന്നാണ് യു.ഡി.എഫ് ആവശ്യം. ചെയ്തുകൂട്ടിയ വൃത്തികേടുകൾക്ക് കാലം കണക്കു ചോദിക്കുന്നതാണ് പിണറായി വിജയൻ അനുഭവിക്കുന്ന സ്വർണ്ണക്കടത്ത് കേസും സ്വപ്‌നയുടെ ആരോപണങ്ങളുമെന്ന് സതീശൻ കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ജില്ലാ ചെയർമാനായി എം.പി. വിൻസെന്റ് ചുമതലയേറ്റെടുത്തു. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ. ഗിരിജൻ, സി.എ. മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ, അനിൽ അക്കര, സി.വി. കുര്യാക്കോസ്, പി.എം. ഏലിയാസ്, എം.പി. ജോബി, ടി.വി. ചന്ദ്രമോഹൻ, കെ.സി. കാർത്തികേയൻ, മനോജ് ചിറ്റിലപ്പിള്ളി, കെ.എൻ പുഷ്പാംഗദൻ, ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, എം.പി. പോളി, സുന്ദരൻ കുന്നത്തുള്ളി, പി.എം. അമീർ, അസീസ് താണിപ്പാടം, സി.സി. ശ്രീകുമാർ, എൻ.കെ. സുധീർ, കെ.കെ. കൊച്ചുമുഹമ്മദ്, കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.