തൃശൂർ: ഫാസിസ്റ്റ് രാഷ്ട്രീയം ജനഹൃദയങ്ങളിൽ ഭയത്തിന്റെ വിത്തുകളാണ് വിതക്കുന്നതെന്നും അതിനെതിരെ സമരനിര വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് വിപ്ലവകാരിയായ പി.സി. ഉണ്ണിച്ചെക്കന്റെ .'ഭയം ഭാരതീയം' എന്ന പുസ്തകം സംസാരിക്കുന്നതെന്ന് മന്ത്രി കെ. രാജൻ. പി.സി. ഉണ്ണിച്ചെക്കന്റെ ' ഭയം ഭാരതീയം' എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ കവി പി.എൻ. ഗോപീകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി.
കെ.എ. മോഹൻദാസ് അദ്ധ്യക്ഷനായി. ഡോ. വിനോദ് ചന്ദ്രൻ, പ്രൊഫ. ടി.എ. ഉഷാകുമാരി, ഇ.ഡി. ഡേവീസ്, പി.കെ. വേണുഗോപാലൻ, വിനീത എം.വി എന്നിവർ സംസാരിച്ചു. അജിത് എസ്.ആർ പുസ്തകം പരിചയപ്പെടുത്തി. കൊല്ലം പി. ബുക്‌സ് പ്രതിനിധി എം. ടെന്നിസൺ സ്വാഗതം പറഞ്ഞു. പി.സി. ഉണ്ണിച്ചെക്കൻ മറുപടി പ്രസംഗം നടത്തി.