തൃശൂർ: നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ നൃത്തോത്സവം 'നവനീതം ഫെസ്റ്റ്' ഒക്ടോബര് 27ന് തുടങ്ങും. കേരള സംഗീത നാടക അക്കാഡമി റീജ്യണൽ തീയറ്ററിൽ വൈകിട്ട് ആറിനു കലാമണ്ഡലം ക്ഷേമാവതി നൃത്തോത്സവത്തിന് തിരി തെളിക്കും. 27ന് വൈകിട്ട് ആറിന് ആറാം നവനീതം കലാ അവാർഡുകളുടെ വിതരണം നടക്കും. 50000 രൂപയും ഫലകവും അടങ്ങുന്ന ഭാരത് കലാ ഭാസ്‌കർ പുരസ്‌കാരം വിദുഷി സുജാത മൊഹാപാത്രയ്ക്കും (ഒഡീസി) 25000 രൂപയും ഫലകവും അടങ്ങുന്ന ഭാരത കലാരത്‌ന പുരസ്‌കാരം ശ്രീലക്ഷ്മി ഗോവർദ്ധനനും (കുച്ചിപ്പുടി) സമ്മാനിക്കും. കലാമണ്ഡലം ദിവ്യ സുനിൽകുമാർ മോഹനിയാട്ടവും കാർത്തിക ഉണ്ണിക്കൃഷ്ണൻ കഥക്കും സന്ധ്യ വെങ്കിടേശ്വരൻ ഭരതനാട്യവും അവതരിപ്പിക്കും.
28ന് പ്രിയാക്ഷി കോതൊകിയുടെ സത്രിയ, സൃഷ്ടി ജുന്നാർക്കറുടെ കഥക്, പ്രിത്വി നായക്കിന്റെ ഒഡീസി, സ്വാതി നാരായണന്റെ കുച്ചിപ്പുടി എന്നിവയും അരങ്ങിലെത്തും.