തൃശൂർ: കേരളത്തിൽ പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും അമർച്ച ചെയ്യുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതായി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. 2020 ജൂൺ മുതൽ കഴിഞ്ഞ മാർച്ച് വരെ 2125 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതിക്രമം തടയുന്നതിൽ അഭ്യന്തര വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. പട്ടിക ജാതി വിഭാഗക്കാർക്കുള്ള ജില്ലതല വിജിലൻസ് മോണിറ്ററിംഗ് കമ്മിറ്റി പതിനാല് ജില്ലകളിലും നിർജീവമാണ്. പട്ടിക ജാതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും സർക്കാർ തയ്യാറായിട്ടില്ലെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ബാബു, എൻ.എം. രവി, വി.സി. ഷാജി, വി.സി. സിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.