1

തൃശൂർ: ഗൈനോക്കോളജി ഡോക്ടർമാരുടെ സംഘടനയായ ടോഗ്‌സിന്റെ നേതൃത്വത്തിൽ കാൻസറിനെതിരെ വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകീട്ട് മൂന്നിന് തെക്കെ ഗോപുര നടയിൽ ഡി.എം.ഒ ശ്രീദേവി ഫ്‌ളാഗ് ഓഫ് ചെയ്യും.

സമാപന സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജയരാജ് വാര്യർ, ഡോ. സറീന ഗിൽവാസ്, ഡോ. എം. വേണുഗോപാൽ എന്നിവർ പങ്കെടുക്കും.

നേരത്തെ കണ്ടെത്തു, കാൻസറിനെ തുരത്തു എന്ന മുദ്രവാക്യവുമായി ജില്ലയിൽ ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ടെന്നും ഭാരാവാഹികളായ ഡോ. പ്രമീള മേനോൻ, ഡോ. ഗീത, ഡോ. ശ്യാമ ദേവദാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.