1

തൃശൂർ: ഗാനരചയിതാവ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുരളീധരൻ അഷ്ടമിച്ചിറയ്ക്ക് തൃശൂർ ചേതന മ്യൂസിക് അക്കാഡമിയും സുഹൃത്തുക്കളും ശിഷ്യരും ചേർന്നൊരുക്കുന്ന സ്‌നേഹാദരം പരിപാടി 28ന് വൈകിട്ട് അഞ്ചിന് മാള സി.യു.സി ഓഡിറ്റോറിയത്തിൽ നടക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് ചക്കാലമറ്റത്ത് അദ്ധ്യക്ഷനാകും.

ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പൊന്നാട അണിയിച്ച് ആദരിക്കും. ഫാ. പോൾ പൂവ്വത്തിങ്കൽ, പ്രൊ. പോൾ ചാലിശ്ശേരി, ജോയ് നമ്പാടൻ, റെജി ആൻഡ്രൂസ് എന്നിവർ പങ്കെടുക്കും. സ്റ്റീഫൻ ദേവസ്സി, അൽഫോൺസ്, റോബിൻ, വില്യംസ് എന്നിവർ ഒരുക്കുന്ന മെഗാഷോയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ പ്രൊഫ. പോൾസൺ ചാലിശ്ശേരി, ബിജു പോൾ, ജിമ്മി മാത്യു എന്നിവർ പങ്കെടുത്തു.