തൃശൂർ: ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവംബർ ആറിന് ഗുരുവായൂർ ബ്രഹ്മപുത്ര ഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് പുരസ്കാരം സമ്മാനിക്കും. കാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ മോഹൻദാസ് ചേലനാട്ട്, ബാലൻ വാറനാട്ട്, ഒ.കെ.ആർ. മണികണ്ഠൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വടക്കുന്നാഥനിൽ ദീപക്കാഴ്ച
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ദീപാവലിയോട് അനുബന്ധിച്ച് ദീപക്കാഴ്ച ഒരുക്കി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി ആദ്യ തിരി തെളിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്‌ന, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്, ദേവസ്വം മാനേജർ കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.