കാഞ്ഞാണി: തിങ്കളാഴ്ച കാഞ്ഞാണി - പെരുമ്പുഴ സംസ്ഥാന പാതയിൽ ചെളിവീണ് പരന്ന് അപകടം. ഇരുചക്രവാഹന യാത്രക്കാരനായ ഒരുമനയൂർ പൂത്തൂര് വിൻസെൻ്റ് മകൻ സിവിൻ (29) ന് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശുരിലെ അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇരുചക്രവാഹനങ്ങൾ റോഡിൽ വഴുതിവീഴുന്നത് നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും കൃത്യസമയത്ത് വിവരമറിയിച്ചതോടെയാണ് വൻ ദുരന്തം ഒഴിവായത്. ആദ്യം തൃശൂരിൽ നിന്ന് ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കിയിരുന്നു. തുടർന്നും വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ശേഷം തൃപ്രയാറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി വീണ്ടും റോഡ് കഴുകി ഗതാഗതം സുഗമമാക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.