 
പ്രതിഭകളെ ആദരിക്കുന്ന മുന്നോട്ട് 22 പരിപാടി സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അറന്നൂറോളം പ്രതിഭകളെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ആദരിച്ചു. മുന്നോട്ട് 22 എന്ന പരിപാടി സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി. രവീന്ദ്രനാഥ്, കേരള നിയമസഭാ സെക്രട്ടറി എ.എം. ബഷീർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല എന്നിവർ പ്രസംഗിച്ചു.