1
മ​ധു​ര​മോ​ ​പു​ളി​യോ​...​ മ​ണ്ണു​ത്തി​ ​വെ​റ്റ​റി​ന​റി​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഗ്രൗ​ണ്ടി​ൽ​ ​കൃ​ഷി​ദ​ർ​ശ​ൻ​ ​എ​ക്സി​ബി​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ശേ​ഷം​ ​മ​ന്ത്രി​ ​കെ. രാ​ജ​ൻ​ ,​ ​പി.​ ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വർ.

തൃശൂർ: കാർഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പാക്കേജാണ് 'കൃഷിദർശനെന്ന് മന്ത്രി കെ. രാജൻ. കേവലമായ അദാലത്ത് കൊണ്ട് അവസാനിപ്പിക്കുകയല്ല, മറിച്ച് അനുഭവങ്ങളിൽ നിന്ന് തൊട്ടറിയാൻ കർഷകർക്കിടയിലേക്ക് ഇറങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

29 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കാർഷിക പ്രദർശനത്തിൽ കാർഷിക സർവകലാശാല ഉൾപ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളുണ്ടാകും. മണ്ണുത്തി വെറ്ററിനറി സർവകലാശാല ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എം.കെ. വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. സിനിയ, ബ്ലോക്ക് മെമ്പർ സിനി പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവിന്ദ്രൻ, ഇന്ദിര മോഹനൻ, ശ്രീവിദ്യ രാജേഷ്, കൃഷി അഡിഷണൽ ഡയറക്ടർ ജോർജ് അലക്‌സാണ്ടർ പങ്കെടുത്തു.

കൃഷി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും ഒല്ലൂക്കര ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകനയോഗം ഇന്ന് ചേരും. ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുക്കും. വകുപ്പ് മേധാവികൾ പദ്ധതികളുടെ പുരോഗതി വിലയിരുത്തും.

കൃഷിയിട സന്ദർശനം

കൃഷിയിട സന്ദർശനം നാളെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സന്ദർശനം തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ - പര്യവേക്ഷണ വകുപ്പ്, കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സംഘം 49 ടീമുകളായി തിരിഞ്ഞ് ഓരോ പഞ്ചായത്തിലെയും കൃഷിയിടങ്ങൾ സന്ദർശിക്കും. 28ന് രാവിലെ എട്ട് മുതൽ കൃഷിമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കും.

കർഷക ഗൃഹസന്ദർശനം

തദ്ദേശ ഭരണമേധാവികളുമായുള്ള കൂടിക്കാഴ്ച, കർഷക ഗൃഹസന്ദർശനം, ബ്ലോക്കിലെ ഒരു കർഷകഗൃഹം കേന്ദ്രീകരിച്ച് നടത്തുന്ന ഭവന കൂട്ടായ്മയിൽ കൃഷി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 28 വൈകിട്ട് അഞ്ച് മുതലാണ് ഭവനകൂട്ടായ്മ സജ്ജീകരിച്ചിരിക്കുന്നത്.