കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ നടന്ന പിതൃതർപ്പണ ചടങ്ങ്.
വടക്കാഞ്ചേരി: വിവിധ ക്ഷേത്രങ്ങളിലും ഭാരതപ്പുഴയുടെ തീരത്തും നിരവധി വിശ്വാസികൾ പിതൃമോക്ഷത്തിനായി തുലാമാസ വാവുബലി തർപ്പണം നടത്തി. പാർളിക്കാട് നടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രം, മുണ്ടത്തിക്കോട് കോടാശ്ശേരി ശിവ പാർവതി ക്ഷേത്രം, കുമ്പളങ്ങാട് പള്ളിമണ്ണ മഹാശിവ ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണ ചടങ്ങ് നടന്നു. പുലർച്ചെ തന്നെ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ബലി തർപ്പണത്തിനെത്തിയവർക്ക് ലഘു ഭക്ഷണവും വിതരണം ചെയ്തു.