mathilakam-
വിദ്യാർത്ഥികൾക്കായി മതിലകം പഞ്ചായത്തിൽ ആരംഭിച്ച നീന്തൽ പരിശീലനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മതിലകം: പഞ്ചായത്തിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച നീന്തൽ പരിശീലനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷയായി. പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലന പരിപാടി ആരംഭിച്ചത്. പത്ത് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് ഒരുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രാവിലെ 6.30 മുതൽ 7.30 വരെ മതിലകം പോളക്കുളത്തിലാണ് പരിശീലനം നടക്കുന്നത്. ഏകദേശം 200 കുട്ടികളാണ് പങ്കെടുക്കുന്നത്.

വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, സുമതി സുന്ദരൻ, ഹിത രതീഷ്, എം.കെ. പ്രേമാനന്ദൻ, സെക്രട്ടറി രാംദാസ് എന്നിവർ സംസാരിച്ചു.