കൊടകര: എസ്.എൻ.ഡി.പി കൊടകര യൂണിയന് കീഴിലുള്ള ശാഖകളിൽ വിശേഷാൽ പൊതുയോഗം നടത്തി. ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. വെസ്റ്റ് കൊരേച്ചാൽ ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി പി.ജി. തിലകൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, മൈക്രോസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഇഞ്ചക്കുണ്ട് ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ആർ. ശശിധരരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ, ശാഖാ സെക്രട്ടറി ഇ.കെ. സതീശൻ, വൈസ് പ്രസിഡന്റ് കെ.കെ. മാധവൻ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വെസ്റ്റ് കോടാലി ശാഖയിൽ യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കുട്ടുമോൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ദിവ്യ പ്രകാശൻ, യോഗം ഡയറക്ടർ ഇ.കെ. ശശി, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, മൈക്രോസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.