 
തൃശൂർ: പൂത്തോളിൽ ജി.എസ്.ടി ഓഫീസ് കെട്ടിടത്തിൽ അഗ്‌നിബാധ. രണ്ടാം നിലയിൽ ഉണ്ടായ അഗ്‌നിബാധ തൃശൂർ ഫയർ ഫോഴ്‌സെത്തി ഉടൻ അണച്ചതിനാൽ വൻദുരന്തം ഒഴിവായി. രാവിലെ ഒമ്പതോടെയാണ് അഗ്‌നിബാധ ഉണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ട്. കമ്പ്യൂട്ടർ, ടേബിൾ, ചെയർ എന്നിവ കത്തിനശിച്ചു.
അലമാരയിൽ ഉണ്ടായിരുന്ന വലിയ പേപ്പർ ശേഖരത്തിൽ തീ പിടിക്കുന്നതിന് മുമ്പേ തീ അണയ്ക്കാൻ കഴിഞ്ഞു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘുനാഥൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബാബുരാജൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനന്തകൃഷ്ണൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കൃഷ്ണപ്രസാദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനന്തു, ഹോം ഗാർഡ് ഷാജു ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) അനിൽ ജിത്ത് എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.