ചാലക്കുടി: അത്യാഹിത വിഭാഗത്തിൽ പനിയും അനുബന്ധ രോഗങ്ങളുമായി എത്തുന്ന രോഗികളെ ഡോക്ടർമാരെ കാണാൻ അനുവദിക്കാതെ ഒ.പിയിലേക്ക് പറഞ്ഞു വിടുകയാണെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റിയോഗം ചൂണ്ടിക്കാട്ടി. ഇതുമൂലം സാധാരണക്കാർ നട്ടം തിരിയുന്നു. സർക്കാർ നിശ്ചയിച്ച സമയത്ത് ഒ.പി പ്രവർത്തനം ആരംഭിക്കണം. യോഗം ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വാട്ടേക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി അമ്പാടി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പി.ടി. ജോസ്, കെ.ബി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.