 
പുതുക്കി നിർമ്മിച്ച കൊരട്ടി പഞ്ചായത്തിന്റെ വാലുങ്ങാമുറിയിലെ ആയുർവേദ ആശുപത്രി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കൊരട്ടി: വാലുങ്ങാമുറിയിലെ നവീകരിച്ച പഞ്ചായത്ത് ആയൂർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവഴിച്ച് പണി കഴിപ്പിച്ച നവീകരിച്ച കെട്ടിടത്തിൽ മെഡിക്കൽ ഓഫീസർ മുറി, വിശ്രമ കേന്ദ്രം, ഫാർമസി, സ്റ്റോർ റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ലീലാ സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായി അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രകാശ്, വർഗീസ് പയ്യപ്പിള്ളി, ജിസി പോൾ, കൊരട്ടി ബാങ്ക് പ്രസിഡന്റ് കെ.പി. തോമാസ്, മെഡിക്കൽ ഓഫീസർ ഡോ. സുബിത സുകുമാരൻ, എൻ.എ. ആന്റു എന്നിവർ പ്രസംസിച്ചു.