ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ വനിതാസംഘം പ്രവർത്തകർ ആദരിക്കുന്നു.
ചാലക്കുടി: റബ്ബർ ബോർഡ് ഒഫ് ഇന്ത്യാ വൈസ് ചെയർമാനായി നിയമിതനായ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ വനിതാസംഘം യൂണിയൻ പ്രവർത്തകർ അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മിനി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിതാ നാരായണൻ, ജോ.സെക്രട്ടറി ലതാബാലൻ, യൂണിയൻ കൗൺസിലർ ടി.വി. ഭഗി, പി.പി. സദാനന്ദൻ, മനോജ് പള്ളിയിൽ, അനിൽ തോട്ടവീഥി, പ്രീതി പ്രദീപ്, ശാന്താ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.