തൃശൂർ: ലോക് താന്ത്രിക് ജനതാദൾ ജില്ലാ പഠനക്യാമ്പ് 28, 29, 30 തീയതികളിൽ അതിരപ്പിള്ളിയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി. 28ന് നാലിന് പതാക ഉയരുന്നതോടെ ക്യാമ്പ് ആരംഭിക്കും. 7.30ന് ജില്ലാ നേതൃസംഗമം.
29ന് 9.30ന് എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ക്ലാസെടുക്കും. 11.30ന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സെമിനാർ സംസ്ഥാന യൂത്ത് കമ്മിഷൻ ചെയർമാൻ ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും. 5.30ന് ഇടതുപക്ഷ നേതൃസംഗമം സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യും.
7 മണിക്ക് സാംസ്‌കാരിക സംഗമം എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.
30ന് രാവിലെ ഒമ്പതിന് മഹിള ജനത സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ സെമിനാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ വിൻസെന്റ് പുത്തൂർ, അജി ഫ്രാൻസിസ്, ജയ്‌സൺ മാണി, ജോർജ്ജ് വി. ഐനിക്കൽ എന്നിവരും പങ്കെടുത്തു.