1

തൃശൂർ: നാളികേരത്തിന്റെ വിലയിടിവിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 11ന് കോർപറേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിക്കും. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അദ്ധ്യക്ഷനാകും. മുൻ മേയർ രാജൻ ജെ. പല്ലൻ മുഖ്യപ്രഭാഷണം നടത്തും. കേരളത്തിലെ 70 ശതമാനം വരുന്ന കർഷകരുടെ കണ്ണീർ പിണറായി സർക്കാർ കാണുന്നില്ലെന്നും 45 രൂപയുണ്ടായിരുന്ന നാളികേരം ഇന്ന് 21 രൂപയായി കുത്തനെ കുറഞ്ഞെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് രവി പോലു വളപ്പിൽ, റാഫേൽ പൊന്നാരി, സി.പി. ദേവസി, കെ.എൻ. ഗോവിന്ദൻ കുട്ടി, എ.ആർ. സുകുമാരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.