t
ചേനം തരിശ് പടവിൽ ട്രേ ഞാറ്റടി പദ്ധതി ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: കർഷകർക്ക് എറെ സഹായകരമായ ട്രേ ഞാറ്റടി പദ്ധതി ചേനം തരിശ് പടവിൽ പ്രവർത്തനമാരംഭിച്ചു. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് പി.പി. ബിജു അദ്ധ്യക്ഷനായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, പി.എസ്.സി സൊസെറ്റി പ്രസിഡന്റ് സി.ഒ. ജേക്കബ്, പ്രിൻസിപ്പൽ ടോബി തോമാസ്, ടി.കെ. രാജു, വി.എ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.