 
തൃശൂർ: സ്ത്രീ പീഡനക്കേസിൽ പ്രതികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ തത്സ്ഥാനത്തു നിന്നും മാറ്റാനുള്ള ആർജവം സി.പി.എം പോളിറ്റ് ബ്യൂറോ കാണിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ച് അയ്യന്തോളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷയായി. ബീന രവിശങ്കർ, സുബൈദ മുഹമ്മദ്, സോയ ജോസഫ്, സി.ബി. ഗീത, അഡ്വ. സുബി ബാബു, നിർമല, കെ.എച്ച്. ഉസ്മാൻഖാൻ, കെ.വി. ദാസൻ, ജയലക്ഷ്മി ടീച്ചർ, ലീന ഡേവിഡ്, ജിന്നി ജോയ്, ഷീല രാജൻ, ഷിഫ സന്തോഷ്, അഡ്വ. സന്ധ്യ, ബിന്ദു കുമാരൻ, സ്വപ്‌ന രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.