1

നടത്തറ: പഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. ഉൾനാടൻ ശുദ്ധജല മത്സ്യങ്ങളുടെ ഉത്പാദന വർദ്ധനവ് ലക്ഷ്യമാക്കിയാണ് പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.

പഞ്ചായത്തിലെ ഏഴ് പൊതുകുളങ്ങളിലായി 1400 (ഗ്രാസ്സ് കാർപ്പ്, സിൽവർ കാർപ്പ് ) മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എൻ. സീതാലക്ഷ്മി, പി.കെ. അഭിലാഷ് എന്നിവർ പങ്കെടുത്തു.