 
തൃശൂർ: കാസ്പറോവ് ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 30ന് കൂർക്കഞ്ചേരി ശ്രീ നാരായണ ഹാളിൽ റേറ്റിംഗ് 1600ന് താഴെയുള്ളവർക്കായി ചെസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മൊത്തം സമ്മാനത്തുകയായ 1,02, 250 രൂപ വിവിധ വിഭാഗങ്ങൾക്കായി നൽകും. 10, 15 വയസുകൾക്ക് താഴെ, അൺറേറ്റഡ്, റേറ്റിംഗ് 1200, 1400, 1600 എന്നിവയ്ക്ക് താഴെ, വെറ്ററൻ, വനിത തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് സമ്മാനത്തുക നൽകുക. താത്പര്യമുള്ളവർ ഒക്ടോബർ 28ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9539004995, 9847411513.