1

തൃശൂർ: വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദ പ്രവേശന സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 28ന് രാവിലെ പത്തിന് നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ തുടങ്ങിയവയുമായി കോളേജ് ഓഫീസിൽ ഹാജരാകണം. കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ്, ബി.എ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബി.ബി.എ, ബി.കോം കോ - ഓപറേഷൻ, ഫിനാൻസ് എന്നീ വിഷയങ്ങളിൽ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വിവരങ്ങൾക്ക് ഫോൺ: 7902200113.