കുഴിക്കാട്ടുശ്ശേരി: ചലച്ചിത്ര, നാടക പ്രവർത്തകരായിരുന്ന മോഹൻ രാഘവന്റെയും കെ.കെ. സുബ്രഹ്മണ്യന്റെയും പേരിൽ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം നാടക സംവിധായകൻ ശശീധരൻ നടുവിലിന് സമർപ്പിച്ചു. സ്‌കൂൾ ഒഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ളയും ചലച്ചിത്ര നടനും നാടക സംവിധായകനുമായ പ്രൊഫ. രമേഷ് വർമ്മയും ചേർന്നാണ് പുരസ്‌കാരം നൽകിയത്. ഗ്രാമിക സെക്രട്ടറി വടക്കേടത്ത് പത്മനാഭൻ, ട്രഷറർ ഇ.കെ. മോഹൻദാസ് എന്നിവർ ആദരപത്രം സമർപ്പിച്ചു. സംഗീത നാടക അക്കാഡമി നിർവാഹക സമിതി അംഗം അഡ്വ. വി.ഡി. പ്രേംപ്രസാദ് അദ്ധ്യക്ഷനായി. ഡോ. അഭിലാഷ് പിള്ള സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകരായിരുന്ന കെ.കെ. സുബ്രഹ്മണ്യന്റെയും സേവ്യർ മാഞ്ഞൂരാന്റെയും ച്ഛായാചിത്രങ്ങൾ

പ്രേംപ്രസാദ് അനാച്ഛാദനം ചെയ്തു. മുതിർന്ന നാടക പ്രവർത്തകൻ കെ.സി. ത്യാഗരാജിനെ ആദരിച്ചു. സുരേഷ് മുട്ടത്തി, നിധി എസ്. ശാസ്ത്രി, പി.ടി. വിത്സൻ, ജിനേഷ് ചാത്തക്കുടം, പി.കെ. കിട്ടൻ, ജയൻ കാളത്ത് എന്നിവർ സംസാരിച്ചു.