biruda-danam

സഹൃദയ എൻജിനിയറിംഗ് കോളേജിൽ ബിരുദദാന ചടങ്ങ് കേരള ഡിജിറ്റൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: സഹൃദയ എൻജിനിയറിംഗ് കോളേജിൽ 16-ാമത് ബിരുദദാന ചടങ്ങ് കേരള ഡിജിറ്റൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. കോളേജിലെ 2017-21 എൻജിനിയറിംഗ് ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടന്നത്. ജോ.ഡയറക്ടർ ഡോ.സുധ ജോർജ് വളവി റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ, പ്രിൻസിപ്പൽ ഡോ.നിക്‌സൺ കുരുവിള, ബയോമെഡിക്കൽ മേധാവി ഡോ. ഫിന്റൊ റാഫേൽ, ബയോടെക്‌നോളജി മേധാവി ഡോ. അമ്പിളി മേച്ച്വർ, കമ്പ്യുട്ടർ സയൻസ് മേധാവി ഡോ.ആർ. സതീഷ്‌കുമാർ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. വിഷ്ണു രാജൻ, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ.വി. വിജികല, സിവിൽ വിഭാഗം മേധാവി ഡോ. എം. ദൃശ്യ, വൈസ് പ്രിൻസിപ്പൽ ഡോ. അജിത് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.