 
തൃശൂർ: ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് കേരള ഗവർണർ ശ്രമിക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും മാതൃകയായ കേരളത്തെ ഇകഴ്ത്താനാണ് ഗവർണർ ബോധപൂർവം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ഗവർണർക്കെതിരെയുള്ള പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, എം.ആർ. സാജൻ, പി.വി. വിവേക്, കെ.എ. അഖിലേഷ്, അർജുൻ മുരളീധരൻ എന്നിവർ സംസാരിച്ചു.