ക്രിക്കറ്റ് ലോകകപ്പ് ആവേശം

ചേർപ്പ്: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ ഭൂമിത്ര സേനാംഗങ്ങൾ ലോകകപ്പ് ക്രിക്കറ്റ് ആസ്വാദനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സമ്മാനിക്കാനായി 'വിത്തുപന്ത്' നിർമ്മിച്ചുനൽകി. സംസ്ഥാന കൃഷിവകുപ്പ് നൽകിയ പച്ചക്കറി വിത്തുകളെ ചകിരിച്ചോറും, ചാണകവും, കമ്പോസ്റ്റും ചേർന്ന മിശ്രിതമുപയോഗിച്ചാണ് വിത്ത് പന്ത് രൂപകൽപ്പന ചെയ്തത്. പരിസ്ഥിതി അവബോധവും സംരക്ഷണ പ്രവർത്തങ്ങളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമിത്രസേന, നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ, നേച്ചർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'വിത്തുപന്ത്' വിദ്യാർത്ഥികൾക്കും പഞ്ചായത്തിലെ വീടുകളിലും നൽകുവാനാണ് ലക്ഷ്യമിടുന്നത്.

പ്രിൻസിപ്പൽ ഡി.എസ്. മനു പദ്ധതി വിതരണോദ്ഘാടനം നിർവഹിച്ചു. ഭൂമിത്ര സേനാ ക്ലബ് കൺവീനർ ദീപ, നേച്ചർ ക്ലബ് കൺവീനർ വിനയചന്ദ്രൻ, അദ്ധ്യാപകരായ എം. റിനി ജോസ്, എ.എസ്. രമ്യ, ആർ.വി. സോണി, സി.ആർ. ഓമന, ഷിനോഷ്, അമാനുള്ള എന്നിവർ നേതൃത്വം നൽകി.