ചേലക്കര: ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് സുറിയാനി പഴയപള്ളിയുടെ 218-ാമത് പെരുന്നാൾ ഡിസംബർ 3, 4 തീയതികളിൽ സമുചിതമായി ആഘോഷിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. ഡിസംബർ 3 ന് ഉച്ചയ്ക്ക് 2.30ന് വിളംബരഘോഷത്ര വിവിധ കുരിശുപള്ളികളിലേക്ക് നടത്തും. 6 ന് സന്ധ്യാനമസ്‌കാരം, ശേഷം ഭക്തി നിർഭരമായ റാസ, ധൂപ പ്രാർത്ഥന, വിഭവ സമൃദമായ അത്താഴ സദ്യ, 8.30ന് വിവിധ വാദ്യമേളങ്ങളുമായി ഘോഷയാത്ര എന്നിവ നടത്തും. 8.30ന് വി. മുന്നിൻമേൽ കുർബാന, 9.30ന് പ്രദക്ഷിണം, ആശിർവാദം 11.30ന് വിഭവ സമൃദ്ധമായ പൊതുസദ്യയും ഉണ്ടാകും. 12.30ന് വിവിധ വാദ്യമേളങ്ങളുമായി ഘോഷയാത്രയും നടക്കുമെന്ന് പള്ളി വികാരി ഫാ. ജോസഫ് മാത്യു, ജനറൽ കൺവീനർ സിബിൻ ഇട്ടൂപ്പ്, ജോ.കൺവീനർ ജോബ് വാഴപ്പിള്ളി, ജോ.സെക്രട്ടറി സിജി കുത്തൂർ, പബ്ലിസിറ്റി കൺവീനർ മനു സി. ജെയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.