കൊടകര: കേരള സ്റ്റേറ്റ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, വിദ്യാഭ്യാസ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് നാളെ ഉച്ചയ്ക്ക് 12 മണിക്ക് കൊടകര ഗവ. നാഷണൽ ബോയ്‌സ് ഹൈസ്‌കൂളിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷയാവും. ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ലാ അസോസിയേഷൻ പ്രസിഡന്റ് സുഭാഷ് ചന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. അനീഷ്, ജില്ലാ സെക്രട്ടറി ജാക്‌സൻ സി.വാഴപ്പിള്ളി, കമ്മിഷണർമാരായ പി.എ. അയിഷാബി, ജോബിൻ എം. തോമസ് എന്നിവർ പങ്കെടുത്തു.