 
വടക്കാഞ്ചേരി: ഹിസ്റ്റോ സൈറ്റിക്‌സാർകോമ എന്ന വിരളമായി കാണപ്പെടുന്ന രോഗബാധിതനായ പുന്നംപറമ്പ് പാലോക്കാരൻ വീട്ടിൽ ആൽബർട്ട്-ജോസ്മി ദമ്പതികളുടെ മകൻ ആൽജോ ആൽബർട്ട് സുമനസുകളുടെ കാരുണ്യം തേടുന്നു. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങൾ ചെലവു വരുന്നതുമൂലം ഈ നിർദ്ധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താനാകില്ല. ആൽബർട്ട് ആദ്യം സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിലും കുട്ടിയുടെ ചികിത്സയ്ക്കായി ഇടയ്ക്കിടക്ക് ആശുപ്രത്രിയിൽ പോകേണ്ട അവസ്ഥയിൽ ഏക വരുമാനമായിരുന്ന ജോലി നഷ്ടപ്പെട്ടു. തന്മൂലം നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. ഒരു വരുമാന മാർഗവുമില്ലാത്ത ഈ കുടുംബത്തിനു വേണ്ടി ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ആൽജോ ചികിത്സാ സഹായ നിധി എന്ന പേരിൽ പുന്നംപറമ്പ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ അക്കൗണ്ട് ആരംഭിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ കാരുണ്യം മാത്രമാണ് ആൽജോയുടെ ജീവൻ നിലനിറുത്താനായി ഏക ആശ്രയം. ആൽജോ ചികിത്സാ സഹായ നിധി, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പുന്നംപറമ്പ്. അക്കൗണ്ട് നമ്പർ: 41375554901. ഐ.എഫ്.സി കോഡ് എസ്.ബി.ഐ.എൻ 0070342.