 
പഴുവിൽ: ആലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഭാഗമായുള്ള പഴുവിൽ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഓമന, എൻ.എൻ. ജോഷി, ദീപ വസന്തൻ, കെ. രാമചന്ദ്രൻ, നിധിൻ കൃഷ്ണ, എൻ.ജി. ജയരാജ്, എ.ബി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. മുൻ എം.പി സി.എൻ. ജയദേവന്റെ ഫണ്ട് 20 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം.