 
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാടുകുറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് നടത്തിയ ധർണ അഡ്വ. ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ഭരണ സ്തംഭനം ഒഴിവാക്കുക, പദ്ധതി വിഹിതം പൂർണമായും ചെലവഴിക്കുക, തെരുവു വിളക്കുകൾ കത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാടുകുറ്റി പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ധർണ നടത്തി. യു.ഡി.എഫ് പാർലിമെന്ററി പാർട്ടിയുടെ സഹരണത്തോടെയായിരുന്നു പ്രതിഷേധ സമരം. കെ.പി.സി.സി അംഗം അഡ്വ. ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഡി. വർഗീസ് അദ്ധ്യഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, പാർലമെന്റ്‌റി ലീഡർ മോളി തോമസ്, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, ഡെയ്‌സി ഫ്രാൻസിസ്, മേഴ്‌സി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.