 
കോനൂർ- പെരുമ്പി റോഡ് നവീകരണം കാണുന്നതിന് എം.എൽ.എയും സംഘവും എത്തിയപ്പോൾ.
കൊരട്ടി: കോനൂർ- പെരുമ്പി പൊതുമരാമത്ത് റോഡിന്റെ ബി.എം ആൻഡ് ബി.സി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. 1 .6 കിലോമീറ്റർ നീളത്തിലെ റോഡിന് നവീകരണത്തിന് 2 കോടി രൂപയാണ് ചെലവ്. നിർമ്മാണം പൂർത്തിയാകുന്നതോടെ നാലുകെട്ട്, കോനൂർ, തിരുമുടിക്കുന്ന്, പാലമുറി പ്രദേശവാസികൾക്ക് ദേശീയപാതയിലേയ്ക്കുള്ള യാത്ര സുഗമമാകും. റോഡ് നിർമ്മാണം വിലയിരുത്തുന്നതിന് എം.എൽ.എ, പഞ്ചയത്തംഗങ്ങളായ വർഗീസ് തച്ചുപറമ്പിൽ, കുമാരി ബാലൻ, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ എം.ബി. സ്മിത തുടങ്ങിയവർ സ്ഥലത്തി.