kodakara-police

കൊടകര: സ്റ്റേഷനിലെ ലാത്തിയും തോക്കും കണ്ടപ്പോൾ പലർക്കും തൊട്ടുനോക്കാൻ മോഹം. ള്ളന്മാരെ എന്തിനാണ് ലോക്കപ്പ് മുറിയിൽ താമസിപ്പിക്കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. മോബൈൽ ഫോൺ സാധാരണമായ കാലത്ത് വയർലസ് സെറ്റിന്റെ പ്രവർത്തനം കണ്ടപ്പോഴും കൗതുകം. ആലത്തൂർ എയ്ഡഡ് എൽ.പി സ്‌കൂളിൽ മാനേജ്മന്റും അദ്ധ്യാപകരും പി.ടി.എയുടെ സഹകരണത്തോടെ രൂപീകരിച്ചതാണ് കമാൻഡോ കിഡ്‌സ് സേന.

ശാരീരികക്ഷമത വർദ്ധിപ്പിക്കുക, അച്ചടക്കം ശീലിക്കുക എന്നിവയ്ക്കൊപ്പം സമൂഹത്തിലെ വിവിധ വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനുമാണ് കമാൻഡോ കിഡ്‌സ് അംഗങ്ങളെ സ്റ്റേഷനിൽ എത്തിച്ചത്. ഒരു അദ്ധ്യയന വർഷം 110 മണിക്കൂർ പരിശീലനം നൽകുന്നതാണ് പദ്ധതി.
സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികളുമായി എസ്.ഐമാരായ എം. അനീഷ്, എ.പി. ഷിബു എന്നിവർ സംവദിച്ചു. ആയുധങ്ങൾ, ഉപകരണങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ജനമൈത്രി പൊലീസ്‌സേന അംഗങ്ങളായ, വി.എസ്. ജ്യോതിലക്ഷ്മി, എം.കെ. സ്മിത്ത്, കിഷോർ ചന്ദ്രൻ, ശിവദാസ് കൊടിയത്ത്, സുനിൽ പഞ്ഞപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന കമാൻഡോ കിഡ്‌സ് അംഗങ്ങളാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രത്യേകം രൂപകൽപ്പന ചെയ്ത യൂണിഫോം ധരിച്ചാണ് സേനാ അംഗങ്ങൾ സ്റ്റേഷനിൽ എത്തിയത്. സബ് ഇൻസ്പെക്ടർ, എം. അനീഷ്, കിഡ്‌സ് കമാൻ‌ോകളുടെ സല്യൂട്ട് സ്വീകരിച്ചു. കമാൻഡോ കിഡ്‌സ് പ്ലാറ്റൂൺ ലീഡറായ പി.എസ്. ശ്രീദേവിയെ സബ് ഇൻസ്‌പെക്ടർ സ്ലാഷ് അണിയിച്ചു.