തൃപ്രയാർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കബഡി മത്സരത്തിൽ സഹൃദയ, എസ്.എൻ നാട്ടിക, ശ്രീകൃഷ്ണ ഗുരുവായൂർ എന്നീ കോളേജുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് എസ്.എൻ കോളേജ് ആതിഥേയത്വം വഹിച്ചു. വിജയികൾക്ക് ഡി സോൺ കൺവീനർ ഡോ. ബിന്ദു, കായിക അദ്ധ്യാപക സംഘടന പ്രസിഡന്റ് ഡോ. ഹരിദയാൽ, ത്രോബോൾ അസോസിയേഷൻ ജില്ലാ അസോസിയേഷൻ പ്രസിഡന്റ് വി.യു. ഉണ്ണിക്കൃഷ്ണൻ എന്നിവർ സമ്മാനദാനം നടത്തി. മത്സരങ്ങൾ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്ഘാടനം ചെയ്തു. എസ്.എൻ കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി എൻ.എസ്. ശ്രീജി, ഡോ. ബിജു ലോന, പ്രവീൺ പി. പ്രസാദ് എന്നിവർ സംസാരിച്ചു. ഇന്റർസോൺ മത്സരങ്ങൾ നവമ്പർ 7നും 8നും നടക്കും.