ചാലക്കുടി: ആൾ കേരള സ്‌പോർട്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഞായറാഴ്ച ചാലക്കുടി കൂടപ്പുഴയിലെ ഹാർട്ട്‌ലാൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 11ന് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അനിൽ മഹാജൻ അദ്ധ്യക്ഷനാകും. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ മുഖ്യാതിഥിയാകും.

അസോയേഷൻ പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനം മന്ത്രി പി. രാജീവ് ഓൺലൈനായി നിർവഹിക്കും. ദേശീയ ഫുട്‌ബോൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി, വോളിബോൾ മുൻ ദേശീയ ക്യാപ്ടൻ മൊയ്തീൻ നൈന, ബോഡി ബിൽഡിംഗ് വെറ്ററൻ ലോക ചാമ്പ്യൻ പീറ്റർ ജോസഫ്, പ്രശസ്ത ട്രെയിനർ മോൻസ് വർഗീസ് എന്നിവരെ ചടങ്ങിൽ ആരിക്കും.

സന്തോഷ് ട്രോഫി ക്യാപ്ടൻ ജിജോ ജോസഫ്, ആൾ കേരള ടെക്സറ്റയിൽ ആൻഡ് ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പട്ടാഭിരാമൻ, എറണാകുളം ചെയർപേഴ്‌സണൻ ബീന കണ്ണൻ, സംഘാടക സമിതി ചെയർമാൻ ചെന്താമരാക്ഷൻ, ജനറൽ സെക്രട്ടറി ജോസ് പോൾ എന്നിവർ പ്രസംഗിക്കും.

ഭക്ഷ്യ വസ്തുക്കളുടെ അത്രയും പ്രാധാന്യം അർഹിക്കുന്ന കായിക ഉപകരണങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തിലും കളിസ്ഥലം നിർമ്മിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കുക, വിദ്യാലയങ്ങൾ സ്‌പോർട്‌സ് ലബുകൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു.

ജനറൽ സെക്രട്ടറി ജോസ് പോൾ, ദേശീയ ഫുട്‌ബോൾ കോച്ച് ടി.കെ. ചാത്തുണ്ണി, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം അബ്ദുൾ സമദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.