thrithaloor-up-school
തൃത്തല്ലൂർ യു.പി സ്‌കൂളിൽ നടന്ന പുരാവസ്തുക്കളുടെ പ്രദർശന ചടങ്ങിൽ കെ.ബി. ഹനീഷ്‌കുമാറിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ആദരിക്കുന്നു.

വാടാനപ്പിള്ളി: തൃത്തല്ലൂർ യു.പി സ്‌കൂളിൽ പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചു. കൊടിവിളക്കുകൾ, പഴയ ചെമ്പ് പാത്രങ്ങൾ, ഓട് ഉരുളി, ഓട്ട് പാത്രങ്ങൾ, പഴയ അളവുപകരണങ്ങളായ നാഴി, ഇടങ്ങഴി, പുരാതന നാണയ ശേഖരണങ്ങൾ, മുറുക്കാൻപെട്ടി, ചുണ്ണാമ്പ് ചെല്ലം തുടങ്ങി ഒട്ടനവധി വസ്തുക്കൾ കുട്ടികൾ കണ്ടെത്തിക്കൊണ്ടുവന്നു. പി.എ. മുഹമ്മദ് റിഫാസ് കൊണ്ടുവന്ന നാണയങ്ങളിൽ നിന്നും ടിപ്പു സുൽത്താന്റെ കാലത്തെ നാണയം ഏറെ ശ്രദ്ധനേടി. പ്രദർശനത്തിൽ ഒന്നാം സ്ഥാനം യാദവ് കൃഷ്ണരാജ് നേടി. കൂടാതെ പഴയകാല വിഭവങ്ങൾ, പഴമൊഴികൾ എന്നിവയുടെ പ്രദർശനവും നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക സി.പി. ഷീജ അദ്ധ്യക്ഷയായി. ചടങ്ങിൽ കെ.ബി. ഹനീഷ് കുമാറിനെ ആദരിച്ചു. കോ- ഓർഡിനേറ്റർ കെ.എസ്. ദീപൻ, എസ്.വി.പി.എൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ബി. ലിബി, പി.ടി.എ പ്രസിഡന്റ് എ.എ. ജാഫർ, അമ്പിളി രാജൻ, പി.വി. ശ്രീജ മൗസമി, കെ.ജി. റാണി എന്നിവർ പ്രസംഗിച്ചു.