 കെ.പി.എം.എസ് വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ നിന്ന്.
കെ.പി.എം.എസ് വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ നിന്ന്.
വെള്ളാങ്ങല്ലൂർ: ആധുനിക സമൂഹത്തെ കാർന്നുതിന്നുന്ന അർബുദമായി ലഹരിയും അന്ധവിശ്വാസവും ചുവടുറപ്പിക്കുമ്പോൾ നവോത്ഥാന പൈതൃകം പിൻപറ്റുന്ന പ്രസ്ഥാനങ്ങൾ പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ.പി.എം.എസ് വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി വിലയിരുത്തി. നവംബർ ഒന്നിന് എറണാകുളത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രതിരോധം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ശശി കോട്ടോളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടേറിയറ്റ് അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബിനോജ് തെക്കേമറ്റത്തിൽ, ബാബു തൈവളപ്പിൽ, പ്രേംജിത്ത് പൂവത്തുങ്കടവിൽ, എം.സി. സുനന്ദകുമാർ, എം.സി. ശിവദാസൻ, സന്ധ്യ മനോജ്, എൻ.വി. ഹരിദാസ്, ആശ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.