walkathone

തൃശൂർ: ഗൈനക്കോളജി ഡോക്ടർമാരുടെ സംഘടനയായ ടോഗ്‌സിന്റെ നേതൃത്വത്തിൽ കാൻസറിനെതിരെ വാക്കത്തോൺ സംഘടിപ്പിച്ചു. തെക്കെ ഗോപുര നടയിൽ ഡി.എം.ഒ ശ്രീദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. വാക്കത്തോണിൽ മികച്ച ടീമായി വെസ്റ്റ്‌ഫോർട്ട് നഴ്‌സിംഗ് കോളേജ് തിരഞ്ഞെടുക്കപ്പെട്ടു. തെരുവു നാടകങ്ങളിൽ ജൂബിലി നഴ്‌സിംഗ് കോളേജും ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എ.പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ജയരാജ് വാര്യർ മുഖ്യാത്ഥിയായി. ഡോ.എം.വേണുഗോപാൽ, ഡോ.പ്രമീള മേനോൻ, ഡോ.ശോഭന, ഡോ.സ്വപ്‌ന ശ്രീധർ എന്നിവർ പങ്കെടുത്തു.