 
ചേർപ്പ്: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പനങ്കുളം ഡി.എം.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നെല്ലിക്ക ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്തു. ചേർപ്പ് സി.ഐ: ടി.വി. ഷിബു, സ്‌കൂൾ മാനേജർ അബ്ദുൾ ലത്തീഫ്, പ്രധാനദ്ധ്യാപിക കെ.ബി. റീജ, അദ്ധ്യാപികമാരായ അർച്ചന, ഷാലി, സിനി, ജീതു എന്നിവർ സംസാരിച്ചു.