shanmughasamajamതൃപ്രയാർ ശ്രീഷൺമുഖ സമാജം ക്ഷേത്രത്തിൽ നടന്ന പീഠം ഗോളക സമർപ്പണ ചടങ്ങ്.

തൃപ്രയാർ: ശ്രീഷൺമുഖസമാജം ഹനുമാൻസ്വാമി ക്ഷേത്രത്തിലെ സുബ്രഹ്മണ്യ സ്വാമിയുടെ പീഠം ഗോളക സമർപ്പിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. വിശേഷാൽ പൂജ, നവകം, പഞ്ചഗവ്യം എന്നിവയുണ്ടായി. സമാജം പ്രസിഡന്റ് രവി കൊളത്തേക്കാട്ട്, സെക്രട്ടറി ജനാർദ്ദനൻ കുന്നത്ത്, സന്തോഷ് മാടക്കായി, അശോകൻ, രാജു പുതുവീട്ടിൽ, ഇ.സി. പ്രദീപ് എന്നിവർ നേതൃത്വം നൽകി.